ജനുവരി മുതല്‍ സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാം

by Business | 03-10-2019 | 425 views

റിയാദ്: ജനുവരി മുതല്‍ സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. രാജ്യത്ത് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പല്‍, ഗ്രാമ മന്ത്രാലയവും അന്തിമ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കി. ജനുവരി ഒന്ന് മുതല്‍ ലൈസന്‍സിന് അപേക്ഷ നല്‍കാം. നഗരസഭകള്‍ക്കും ബലദിയകള്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്.

ലൈസന്‍സിന് പ്രത്യേക ഫീസ് നല്‍കണം. എന്നാല്‍ ഫാര്‍മസി, മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഫീസ് നല്‍കേണ്ട. ലൈസന്‍സിനായി തൊഴിലാളികളുടെ ജോലി സമയം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കണം. സ്ഥാപനങ്ങളില്‍ നിരീക്ഷണ ക്മയാറ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകളോടെയാണ് 24 മണിക്കൂറും സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത്.

ഈ തീരുമാനം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക മേഖലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നിലവില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥയുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കുന്നുണ്ട്‌.

Lets socialize : Share via Whatsapp