റോഡില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍... യു എ ഇ - യില്‍ മിനി ബസുകള്‍ക്ക് സമ്പൂര്‍ണ നിരോധം വരുന്നു

by General | 02-10-2019 | 524 views

ദുബൈ: മിനിബസുകള്‍-അല്ലെങ്കില്‍ വാനുകള്‍-ഉള്‍പെടുന്ന അപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നു. യാത്രക്കാര്‍ക്ക് എളുപ്പം ജീവഹാനി വരുത്തുകയും ചെയ്യുന്നു. ഈ വാനുകള്‍ ഉരുളുന്ന ശവപ്പെട്ടികള്‍ പോലെയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 2013 മുതല്‍ മിനിബസുകള്‍ നിരോധിക്കണമെന്ന് ആവശ്യം രാജ്യത്ത് ഉയര്‍ന്നു വരുന്നുണ്ട്. ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മേധാവിയും ദുബൈ പോലീസ് ചീഫ് ഫോര്‍ ഓപ്പറേഷന്‍ അഫയേഴ്സിന്‍റെ അസിസ്റ്റന്‍റുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ചൂണ്ടിക്കാട്ടി.

2018 ഓഗസ്റ്റ് അഞ്ചിന് അബുദാബി പോലീസ് 15 സീറ്റര്‍ മിനിബസുകളുടെ ലൈസന്‍സിംഗിനായി പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

2021 മുതല്‍ സ്‌കൂള്‍ ഗതാഗതത്തിന് ഇവ ഉപയോഗിക്കാന്‍ പാടില്ല. 2023-ഓടെ സമ്പൂര്‍ണ നിരോധനം. 2019 മെയ് പത്തിന് അബുദാബി ആസ്ഥാനമായുള്ള ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മിനി ബസുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. എല്ലാ പാസഞ്ചര്‍ മിനി ബസുകളുടെയും സമ്പൂര്‍ണ നിരോധനം 2023 ജനുവരി മുതല്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ യു എ ഇ റോഡുകളിലെ മരണനിരക്ക് 32 ശതമാനം കുറഞ്ഞുവെന്ന് യോഗം എടുത്തുപറഞ്ഞു.

Lets socialize : Share via Whatsapp