.jpg)
റിയാദ്: സൗദിയില്‍ മാലിന്യ ടാങ്കിന്റെ മാന്‍ ഹോളില്‍ ഇറങ്ങിയ തൊഴിലാളികളികളില്‍ ഒരാള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ബുറൈദയിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിങ് അബ്ദുള്ള റോഡിലെ അമ്യൂസ്മെന്റ് കോംപ്ലക്സിലാണ് ജോലിയ്ക്കിടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ക്കാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.