ഏറ്റവും വലിയ ബജറ്റുമായി യുഎഇ

by General | 01-10-2019 | 429 views

അബുദാബി: 2019-ല്‍ അവതരിപ്പിച്ച ബജറ്റായിരുന്നു യുഎഇ-യുടെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റ്. യുഎഇ-യുടെ 2020 വര്‍ഷത്തിലെ ഫെഡറല്‍ ബജറ്റ് തുകയില്‍ രണ്ട് ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടാകും. ഞായറാഴ്ച അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇക്കണോമിക് കമ്മിറ്റി യോഗം ബജറ്റിന് അംഗീകാരം നല്‍കി.

കഴിഞ്ഞ വര്‍ഷം ബജറ്റ് തുകയുടെ 42.3 ശതമാനവും സാമൂഹിക വികസന പദ്ധതികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നവീകരണത്തിന് 17 ശതമാനവും ആരോഗ്യ മേഖലയ്ക്ക് 7.3 ശതമാനവും തുക മാറ്റിവെച്ചിരുന്നു. 2020-ല്‍ രണ്ട് ശതമാനം വര്‍ദ്ധനവോടെ 61.55 ബില്യന്‍ ദിര്‍ഹത്തിന്‍റെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് യുഇഎ-യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റായി മാറും.

Lets socialize : Share via Whatsapp