യുഎഇ പ്രവാസികള്‍ ഇനി ഉള്ളിക്കറി മറന്നേക്കൂ... സവാള കയറ്റുമതി ഇന്ത്യ നിരോധിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി

by Business | 30-09-2019 | 483 views

ദുബായ്: മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സവാളയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത് തിരിച്ചടിയായി. ഇതിനുപകരം പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടിയെങ്കിലും രുചിയില്‍ ഇന്ത്യന്‍ സവാളയ്ക്ക് തുല്യമാകില്ല. നാടന്‍ വിഭവങ്ങള്‍ക്ക് ചെറുതായെങ്കിലും രുചിമാറ്റമുണ്ടാകാം. ഇന്ത്യയില്‍ സവാളവില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക ഗ്രോസറികളില്‍ സവാളയ്ക്ക് 4 ദിര്‍ഹം 50 ഫില്‍സ് വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയ്ക്ക് വില കുറവാണ്. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പാക്കിസ്ഥാന്‍ സവാളയ്ക്ക് 2 ദിര്‍ഹവും ഈജിപ്ഷ്യന്‍ സവാളയ്ക്ക് 1.70 ദിര്‍ഹവുമാണ് ഏകദേശ വില.

Lets socialize : Share via Whatsapp