
മക്ക: സൗദിയില്‍ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ തുടര്‍ന്ന് മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്രിബ്, ഇഷാഅ് നമസ്കാരങ്ങള്‍ ഒരുമിച്ചാണ് നമസ്കരിച്ചത്. മസ്ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. സൗദിയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
കനത്ത മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത ദൂരപരിധി പാലിക്കണമെന്നും, പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുള്ളതിനാല് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.