ദുബായില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വന്‍ പിഴ

by Business | 11-12-2017 | 455 views

ദുബായ് : ദുബായില്‍ ഇനി മുതല്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ വന്‍ തുക പിഴ നല്‍കണം. 1000 ദിര്‍ഹം മുതലായിരിക്കും പിഴയെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും അനുമതിയില്ലാതെ കെട്ടിടങ്ങളിലും മറ്റും സ്ഥാപിച്ചാലോ, പാലങ്ങള്‍, സര്‍ക്കിളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നീ പ്രദേശങ്ങളില്‍ പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും.
മുമ്പ് റാസ് അല്‍ ഖൈമയില്‍ ഇത് പോലെയുള്ള നിയമം നടപ്പാക്കിയിട്ടുണ്ട്. 2016-ലാണ് റാസ് അല്‍ ഖൈമയില്‍ ഈ നിയമം നടപ്പാക്കിയത്.  

Lets socialize : Share via Whatsapp