‘ഐന്‍ ദുബായ്’ : ഒരു വിസ്മയ ചക്രം ദുബൈയില്‍

by Entertainment | 15-07-2017 | 822 views

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ജയന്‍റ് വീല്‍, ‘ഐന്‍ ദുബായ്’ , ദുബായിലെ ജുമൈറ ബീച്ച് റസിഡന്‍സ് തീരത്ത്‌ സ്ഥാപിക്കുന്നു. ‘ദുബൈയുടെ കണ്ണ്’ എന്നര്‍ത്ഥം വരുന്ന ഈ ജയന്‍റ് വീല്‍ ഒരു വിസ്മയ ചക്രം തന്നെയായിരിക്കും.

നഗരത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോട് കൂടി ആസ്വദിക്കാന്‍ ഈ ജയന്‍റ് വീലിലൂടെ കഴിയും. 190 മീറ്റര്‍ ഉയരമുള്ള ന്യൂ യോര്‍ക്ക്‌ വീലിനെയും, 167 മീറ്റര്‍ ഉയരമുള്ള ലാസ് വേഗാസ് ഹൈറോലറിനെയും പിന്നിലാക്കിയാണ് ‘ഐന്‍ ദുബായ്’ പണിയുന്നത്. 210 മീറ്റര്‍ ഉയരത്തിലാണ് ‘ഐന്‍ ദുബായ്’ റെക്കോര്‍ഡ് തീര്‍ക്കുന്നത്.

Kerala news, Malayalam news, kerala latest news, Malayalam latest news

‘ഐന്‍ ദുബായ്’യുടെ നിര്‍മ്മാണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കി ദീര്‍ഘദൂര കാഴ്ചകള്‍ക്ക് യോജിച്ച വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത സ്റ്റീല്‍ കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം. അവസാന ഘട്ടമാകുമ്പോഴെയ്ക്കും 9000 ടണ്‍ സ്റ്റീല്‍ വേണ്ടി വരും.

Lets socialize : Share via Whatsapp