.jpg)
റിയാദ്: സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ ബഹ്റൈന്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ കടത്തിയതിനാണ് ബഹ്റൈന്‍ പൗരനായ അമര്‍ അബ്ദുല്‍ അസീസ് മന്‍സൂര്‍ അലി ഹസ്സന് അറസ്റ്റിലായത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.