.jpg)
ദുബൈ: എമിറേറ്റില്‍ നിയമലംഘകര്‍ക്ക് പിടി വീഴുന്നു. നിയമലംഘനം പകര്‍ത്താന്‍ പുതിയ ക്യാമറകള്‍ സജ്ജമാകുന്നു. നൂതന ക്യാമറകള്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞടുത്ത റോഡുകളിലാവും സ്ഥാപിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ റോഡുകളില്‍ വ്യാപിപ്പിക്കും.
യാത്രക്കാരെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കാത്ത ഡ്രൈവര്‍മാരും ഇതോടെ കുടുങ്ങും. പുതിയ ക്യാമറകള്‍ സ്ഥാപിച്ചത് അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും റെഡ് സിഗ്നല്‍ മറി കടക്കുന്നവരെയും പിടികൂടാനാണെന്ന് പോലീസ് അറിയിച്ചു.