അ​ജ്മാ​ന്‍ പാതയോരത്ത്​ മൂ​ന്ന് മി​നി​റ്റ്​ പാ​ര്‍ക്കി​ങ്​ ആ​നു​കൂ​ല്യം

by General | 24-09-2019 | 325 views

അ​ജ്മാ​ന്‍: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് മി​നി​റ്റ്​ പാ​ര്‍ക്കി​ങ്​ ആ​നു​കൂ​ല്യം ഒ​രു​ക്കി അ​ജ്മാ​ന്‍ പൊ​ലീ​സ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്ന നി​ല​യ്ക്കാ​ണ് ഈ ​തീ​രു​മാ​നം. ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ല്‍ ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ പാ​ര്‍ക്കി​ങ്​ ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക്‌ പ​ര​മാ​വ​ധി മൂ​ന്നു മി​നി​റ്റ്​ നി​ര്‍ത്തി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നാ​ണ് ഇ​ത് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ഫാ​ര്‍​മ​സി​യി​ല്‍​ നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തു​പോ​ലു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ മാ​ത്രം.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ അ​ജ്മാ​നി​ലെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് മി​നി​റ്റി​ല്‍ താ​ഴെ മാ​ത്രം ചെ​ല​വ​ഴി​ച്ച​വ​ര്‍ ശി​ക്ഷാ​ര്‍ഹ​രാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ഒ​ഴി​വാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​താ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ഷെയ്​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്​​ദു​ള്ള അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് പാ​ര്‍ക്കി​ങ്​ ല​ഭി​ക്കാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ വ​ണ്ടി നി​ര്‍ത്തി ഇ​റ​ങ്ങി​പ്പോ​യി ക്യാമ​റ​യി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ മൂ​ന്ന്​ മി​നി​റ്റി​ല്‍ കു​റ​വ്​ മാ​ത്രം പാ​ര്‍​ക്ക്​ ചെ​യ്​​ത​വ​ര്‍​ക്കാ​ണ്​ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ റൂ​മു​മാ​യും ഗ​താ​ഗ​ത വ​കു​പ്പു​മാ​യും ന​ഗ​ര​ത്തി​​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ക്യാ​മ​റ വ​ഴി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യും പൊ​ലീ​സ് ക​മാ​ന്‍​ഡ​ര്‍ പ​റ​ഞ്ഞു. അ​നു​വ​ദി​ച്ച ഇ​ള​വു​ക​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പൊ​ലീ​സി​ന്​ പു​റ​മേ 120 സ്വ​കാ​ര്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കെ​ട്ടി​ട​യു​ട​മ​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച​താ​യും റോ​ഡു​ക​ള്‍ നി​രീ​ക്ഷി​ക്കാ​നാ​യി 50 ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഏ​റ്റ​വും മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടു​ കൂ​ടി​യു​ള്ള പു​തി​യ പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ റൂം ​അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ഷെയ്​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

Lets socialize : Share via Whatsapp