ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് കുവൈറ്റികള്‍ക്ക് ദാരുണാന്ത്യം

by General | 22-09-2019 | 269 views

കുവൈറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കുവൈറ്റികള്‍ക്ക് ദാരുണാന്ത്യം. മസ്‌ക്കത്ത് ഇ-ബതിനയിലുണ്ടായ അപകടത്തിലാണ് കുവൈറ്റികള്‍ക്ക് ജീവന്‍ നഷ്ടമായത്.

ശനിയാഴ്ച്ച രാവിലെ 9.30-ഓടെ റുസ്താക് ഹൈവേയിലെ പെട്രോള്‍ പമ്പിലാണ് അപകടം നടന്നത്. ലാന്‍ഡ്ക്രൂസര്‍ വാഹനവുമായി ഇവരുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Lets socialize : Share via Whatsapp