അ​ന്താ​രാ​ഷ്​​ട്ര നാ​വി​ക​സു​ര​ക്ഷാ സ​ഖ്യ​ത്തി​ല്‍ സൗ​ദി​യും അം​ഗ​മാ​യി

by International | 19-09-2019 | 389 views

ജി​ദ്ദ: അ​ന്താ​രാ​ഷ്​​ട്ര നാ​വി​ക​സു​ര​ക്ഷാ സ​ഖ്യ​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യും പ​ങ്കു​ചേ​ര്‍ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​മു​ദ്ര​ഗ​താ​ഗ​തം വ​ഴി​യു​ള്ള ആ​ഗോ​ള വ്യാ​പാ​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​ക​ളെ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ആ​സ്‌​ട്രേ​ലി​യ, ബ​ഹ​റൈ​ന്‍, യു.​കെ എ​ന്നി​വ ഉ​ള്‍പ്പെ​ടെ യു.​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ത്തി​ലാ​ണ്​ സൗ​ദി അ​റേ​ബ്യ​യും അം​ഗ​മാ​കു​ന്ന​ത്.

വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍ക്ക് സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പു​തി​യ നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തു​വ​ഴി ഹോ​ര്‍മു​സ് ക​ട​ലി​ടു​ക്ക്, ബാ​ബു​ല്‍ മ​ന്ദ​ബ്, ഒ​മാ​ന്‍ ക​ട​ല്‍, അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് എ​ന്നീ സ​മു​ദ്ര​മേ​ഖ​ല​ക​ള്‍ സു​ര​ക്ഷി​താ​മാ​ക്കാ​നാ​കു​മെ​ന്ന് സൗ​ദി പ്ര​തീ​ക്ഷി​ക്കു​ന്നു. സ​മു​ദ്ര​ഗ​താ​ഗ​തം വ​ഴി​യു​ള്ള ആ​ഗോ​ള​വ്യാ​പാ​രം നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ളെ ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ത​ന്ത്ര​പ്ര​ധാ​ന ജ​ല​പാ​ത​യാ​യ ഹോ​ര്‍മു​സ് വ​ഴി​യാ​ണ് പ​ശ്ചി​മേ​ഷ്യ​യി​ല്‍ നി​ന്നു​ള്ള എ​ണ്ണ-​വാ​ത​ക ക​യ​റ്റു​മ​തി​യു​ടെ 40 ശ​ത​മാ​ന​വും. പു​തി​യ നീ​ക്കം ആ​ഗോ​ള സമ്പ​ദ്​​ വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള ഊ​ര്‍ജ വി​ത​ര​ണ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ പ്ര​വാ​ഹം ഉ​റ​പ്പാ​ക്കു​മെ​ന്നും സൗ​ദി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Lets socialize : Share via Whatsapp