ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്... 25അംഗ ഇന്ത്യന്‍ സംഘം; 12 മലയാളി താരങ്ങള്‍

by Sports | 19-09-2019 | 1254 views

ദോ​​ഹ: സെ​​​പ്​​​​റ്റം​​​ബ​​​ര്‍ 27 മു​​​ത​​​ല്‍ ദോ​​​ഹ വേ​​​ദി​​​യാ​​​വു​​​ന്ന ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്​​​​സ്​ ചാംപ്യന്‍​​​ഷി​​​പ്പി​​​ല്‍ പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്​​ 25 അം​​​ഗ ഇ​​​ന്ത്യ​​​ന്‍ സം​​​ഘം. ലോ​​​ക​​​മീ​​​റ്റി​​​ന്​ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രെ​​​യും റി​​​ലെ ടീ​​​മി​​​നെ​​​യും ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ്​ ഇ​​​ന്ത്യ മി​​​ക​​​ച്ച സം​​​ഘ​​​ത്തെ ഇ​​​റ​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ര്‍​​​ഷം ക​​​ഴി​​​ഞ്ഞ്​ ന​​​ട​​​ക്കു​​​ന്ന ഒ​​​ളി​​​മ്പി​​​ക്​​​​സ്​ കൂ​​​ടി മു​​​ന്നി​​​ല്‍ ക​​​ണ്ടാ​​​ണ്​ താ​​ര​​ങ്ങ​​ള്‍ ദോ​​​ഹ​​യി​​ലേ​​ക്ക്​ വ​​ണ്ടി ക​​യ​​റു​​ന്ന​​ത്.

ഒമ്പ​​​ത്​ പു​​​രു​​​ഷ താ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ 12 മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​ണ്​ ടീ​​​മി​​​ലു​​​ള്ള​​​ത്. നേ​​ര​​​​ത്തേ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​​​ക്കു പു​​​റ​​​മെ, പി.​​​യു. ചി​​​ത്ര (1500) ഏ​​​ഷ്യ​​​ന്‍ ജേ​​​താ​​​വാ​​​യും, ജി​​​സ്​​​​ന മാ​​​ത്യു, അ​​​ല​​​ക്​​​​സ്​ ആന്‍റ​​​ണി എ​​​ന്നി​​​വ​​​ര്‍ റി​​​ലേ ടീ​​​മി​​​ലും ഇ​​​ടം നേ​​​ടി​​യി​​ട്ടു​​ണ്ട്. ജ​​​ര്‍​​​മ​​​നി​​​യി​​​ല്‍ വെ​​​ച്ച്‌​​ യോ​​​ഗ്യ​​​ത ഉ​​​റ​​​പ്പി​​​ച്ച ജി​​​ന്‍​​​സ​​​ണ്‍ ജോ​​​ണ്‍​​സ​​​ണ്‍ ഇ​​​പ്പോ​​​ള്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

ടീം ​​​ഇ​​​ന്ത്യ​​ പു​​​രു​​​ഷ വി​​​ഭാ​​​ഗം: എം.​​​പി. ജാ​​​ബി​​​ര്‍ (400 മീ. ​​​ഹ​​​ര്‍​​​ഡി​ല്‍​​​സ്), ജി​​​ന്‍​​​സ​​​ണ്‍ ജോ​​​ണ്‍​​​സ​​​ണ്‍ (1,500 മീ.), ​​​അ​​​വി​​​നാ​​​ഷ്​ സ​​​ബ്​​​​ലെ (300 മീ. ​​​സ്​​​​റ്റീ​​​പ്​​​​ള്‍​​​ചേ​​​സ്), കെ.​​​ടി. ഇ​​​ര്‍​​​ഫാ​​​ന്‍, ദേ​​​വേ​​​ന്ദ്ര സി​​​ങ്​ (20 കി.​​​മീ. ന​​​ട​​​ത്തം), ടി. ​​​ഗോ​​​പി (മാ​​​ര​​​ത്ത​​​ണ്‍), എം. ​​​ശ്രീ​​​ശ​​​ങ്ക​​​ര്‍ (ലോ​​​ങ്​​​​ജം​​​പ്), തേ​​​ജീ​​​ന്ദ​​​ര്‍​​​പാ​​​ല്‍ സി​​​ങ്​ (ഷോ​​​ട്ട്​​​​പു​​​ട്ട്), ശി​​​വ​​​പാ​​​ല്‍ സി​​​ങ്​ (ജാ​​​വ​​​ലി​​​ന്‍), മു​​​ഹ​​​മ്മ​​​ദ്​ അ​​​ന​​​സ്, നോ​​​ഹ നി​​​ര്‍​​​മ​​​ല്‍ ടോം, ​​​അ​​​ല​​​ക്​​​​സ്​ ആ​​​ന്‍റ​​​ണി, അ​​​മോ​​​ജ്​ ജേ​​​ക്ക​​​ബ്, കെ.​​​എ​​​സ്. ജീ​​​വ​​​ന്‍, ധ​​​രു​​​ണ്‍ അ​​​യ്യ​​​സ്സാ​​​മി, ഹ​​​ര്‍​​​ഷ്​ കു​​​മാ​​​ര്‍ (4x400 മീ, ​​​മി​​​ക്​​​​സ്​​​​ഡ്​ റി​​​ലേ).

വ​​​നി​​​താ വി​​​ഭാ​​​ഗം: പി.​​​യു. ചി​​​ത്ര (1,500 മീ.), ​​​അ​​​ന്നു റാ​​​ണി (ജാ​​​വ​​​ലി​​​ന്‍), ഹി​​​മ ദാ​​​സ്, വി.​​​കെ. വി​​​സ്​​​​മ​​​യ, എം.​​​ആ​​​ര്‍. പൂ​​​വ​​​മ്മ, ജി​​​സ്​​​​ന മാ​​​ത്യു, രേ​​​വ​​​തി, ശു​​​ഭ വെ​​​ങ്കി​​​ടേ​​​ഷ്, വി​​​ദ്യ ആ​​​ര്‍. (റി​​​ലേ).

Lets socialize : Share via Whatsapp