വിപണിയില്‍ നിന്നും റാനിറ്റിഡിന്‍ ഗുളികകള്‍ ഖത്തര്‍ പിന്‍വലിച്ചു

by International | 19-09-2019 | 292 views

ദോഹ: വിപണിയില്‍ നിന്നും റാനിറ്റിഡിന്‍ ഗുളികകള്‍ ഖത്തര്‍ പിന്‍വലിച്ചു. അര്‍ബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിന്‍, സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിന്‍ ഗുളികകളില്‍ ഉള്ളതിനാണ് പൊതു, സ്വകാര്യ ഫാര്‍മസികളില്‍ നിന്നും ഈ മരുന്ന് പിന്‍വലിച്ചത്.

യു.എസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി എന്നിവരുടെ പ്രാഥമിക പരിശോധനയില്‍ ചെറിയ തോതില്‍ നിട്രോ സോഡിമെതിലാമിന്‍ അടങ്ങിയതായി കണ്ടെത്തിയതും നടപടിക്ക് കാരണമായി.

Lets socialize : Share via Whatsapp