കേരളത്തിനു പുറത്തുനടക്കുന്ന പ്രഥമ നെഹ്റു ട്രോഫി വള്ളംകളി മത്സരം; റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍റെ ടീ ചമ്പക്കുളം നെഹ്റുട്രോഫിയില്‍ മുത്തമിട്ടു

by Sports | 16-09-2019 | 1163 views

റാസല്‍ഖൈമ: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരളത്തിനു പുറത്തുനടക്കുന്ന പ്രഥമ നെഹ്റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമ വേദിയായി. അറബ്, യൂറോപ്പ് തുടങ്ങി വിവധ രാജ്യക്കാര്‍ തുഴയെറിഞ്ഞ മത്സരത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍റെ ടീ ചമ്പക്കുളമാണ് നെഹ്റുട്രോഫിയില്‍ മുത്തമിട്ടത്. വൈ എം സി-യുടെ കാരിച്ചാല്‍ രണ്ടാംസ്ഥാനവും വലിയ ദിവാന്‍ജി മൂന്നാം സ്ഥാനവും നേടി. 

ഗള്‍ഫ് മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു റാസല്‍ഖൈമ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് സംഘടിപ്പിച്ച വള്ളംകളി മത്സരം. യു എ ഇ-യിലെ ഏഴു എമിറേറ്റുകളെയും ഓരോ കരകളായി തിരിച്ചായിരുന്നു മത്സരം. പായിപ്പാട് ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ശ്രീഗണേഷ് തുടങ്ങി19 ഫൈബര്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. 

മത്സരം വീക്ഷിക്കാന്‍ ആയിരങ്ങളാണ് വിവിധ എമിറേറ്റുകളില്‍ നിന്ന് റാക് കോര്‍ണിഷിലേക്ക് എത്തിയത്.

Lets socialize : Share via Whatsapp