യുഎഇ - യിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനം രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

by Business | 14-09-2019 | 724 views

ദുബായ്: ദുബായില്‍ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. യുഎഇ-യിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമാണ് യൂണിയന്‍ കോപ്.

8.2 കോടി ദിര്‍ഹം ഇതിനായി ചിലവ് ചെയ്യും. 4 കോടി 39 ലക്ഷം ദിര്‍ഹം ചിലവില്‍ ബഹുനില ഹൈപ്പര്‍ മാര്‍ക്കറ്റ് പണിയുമെന്നും സിഇഒ ഖാലിദ് ഹുമൈദ്ബിന്‍ ദിബാന്‍ അല്‍ഫലാസി പറഞ്ഞു.

250 കോടി ദിര്‍ഹത്തിന്‍റെ 20 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2020-ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി അല്‍ഷഫിര്‍ സിവില്‍ എഞ്ചിനിയറിംഗ് കമ്പനിയുമായി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. യൂണിയന്‍ കോപ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ഷഫിര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ സഫര്‍ പറഞ്ഞു.

Lets socialize : Share via Whatsapp