സലാല റോഡില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാര്‍ അടക്കം ആറ് മരണം

by International | 14-09-2019 | 719 views

മസ്കത്ത്: സലാല റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ അടക്കം ആറുപേര്‍ മരിച്ചു. മരിച്ച മറ്റ് മൂന്ന് പേര്‍ സ്വദേശികളാണ്. ദുബൈയില്‍ നിന്ന് സലാല കാണാനെത്തി മടങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന സ്വദേശികളുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്വ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു.

Lets socialize : Share via Whatsapp