അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുവൈറ്റ്‌ അമീര്‍ ആശുപത്രി വിട്ടു

by International | 13-09-2019 | 369 views

കുവൈറ്റ്‌: അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുവൈറ്റ്‌ അമീര്‍ ആശുപത്രി വിട്ടു. ഈ മാസം 1-നാണ് അമീര്‍ സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയത്‌. നേരത്തെ അസുഖ ബാധിതനായി ചികില്‍സയില്‍ ആയിരുന്ന അമീര്‍ സുഖം പ്രാപിച്ചതിനു ശേഷമാണ് അമേരിക്കയിലേക്ക്‌ പോയത്‌.

ഈ മാസം 12-ന്  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ഇരിക്കെയാണ് കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

Lets socialize : Share via Whatsapp