ഷാ​​ര്‍​​ജ എ​​മി​​റേ​​റ്റി​​ലെ സ്വകാര്യ സ്കൂ​ളു​ക​ളി​ല്‍ സൗ​ജ​ന‍്യ കു​ടി​വെ​ള്ളം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ്

by Sharjah | 13-09-2019 | 705 views

ഷാ​​ര്‍​​ജ: എ​​മി​​റേ​​റ്റി​​ലെ സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ള്‍​​ക്ക് കു​​ടി​​വെ​​ള്ളം സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​​ക​​ണ​​മെ​​ന്ന് സു​​പ്രീം കൗ​​ണ്‍​​സി​​ല്‍ അം​​ഗ​​വും ഷാ​​ര്‍​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ഷെയ്​​ഖ് ഡോ. ​​സു​​ല്‍​​ത്താ​​ന്‍ ബി​​ന്‍ മു​​ഹ​​മ്മ​​ദ് അ​​ല്‍ ഖാ​​സി​​മി ഉ​​ത്ത​​ര​​വി​​ട്ടു. ഷാ​​ര്‍​​ജ ജ​​ല-​​വൈ​​ദ‍്യു​​തി അ​​തോ​​റി​​റ്റി (സേ​​വ) ആ​​ണ് 'സു​​ലാ​​ല്‍' വെ​​ള്ളം സ്കൂ​​ളു​​ക​​ളി​​ല്‍ വി​​ത​​ര​​ണം ന​​ട​​ത്തു​​ക.

116 സ്കൂ​​ളു​​ക​​ളി​​ലും 135 ന​​ഴ്സ​​റി​​ക​​ളി​​ലു​​മാ​​യി പ​​ഠി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ള​​ട​​ക്കം ര​​ണ്ട് ല​​ക്ഷ​​ത്തി​​ല​​ധി​​കം കു​​ഞ്ഞു​​ങ്ങ​​ള്‍​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന​​താ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം സ​​ര്‍​​ക്കാ​​ര്‍ സ്കൂ​​ളു​​ക​​ളി​​ല്‍ വെ​​ള്ളം സൗ​​ജ​​ന‍്യ​​മാ​​യി വി​​ത​​ര​​ണം ന​​ട​​ത്താ​​ന്‍ സു​​ല്‍​​ത്താ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു

Lets socialize : Share via Whatsapp