യുഎഇ - യില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി

by Business | 07-09-2019 | 678 views

അബുദാബി: മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. സ്‍പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ആശങ്കയിലാണ്.

2013-ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂണിവേഴ്സല്‍ ഹോസ്‍പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ രോഗികള്‍ക്ക് അപ്പോയിന്‍റ്മെന്‍റ് നല്‍കുന്നില്ല. കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിച്ചു.

Lets socialize : Share via Whatsapp