ഗര്‍ഷോം പുരസ്കാരങ്ങള്‍ സമ്മാനിച്ചു

by Entertainment | 05-12-2017 | 274 views

ദുബായ്: ദുബായ് ഗര്‍ഷോം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടില്‍ മലയാളികളുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാനാണ് ഗര്‍ഷോം പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. പി എ ഇബ്രാഹിം (ദുബായ്), പ്രശാന്ത് മംഗത്ത് (അബുദാബി), അബ്ദുല്‍ മജീദ് (സൗദി അറേബ്യ), സ്പെല്ലിങ് ബീ അവാര്‍ഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്സര്‍ലാന്‍ഡ്), പ്രമോദ് മംഗത്ത് (അബുദാബി), അനില്‍കുമാര്‍ വാസു (ദുബായ്), ടിനോ തോമസ് (ബാംഗ്ലൂര്‍) എന്നിവരാണ് 12-ാമത് ഗര്‍ഷോം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

പ്രവാസി റിട്ടേണി പുരസ്കാരത്തിന് കോട്ടയത്തെ മംഗോമെഡോസ് സ്ഥാപകന്‍ എന്‍ കെ കുരിയന്‍ (കോട്ടയം) അര്‍ഹനായി. 2017-ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോന്‍ കൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്സിറ്റിയെയും തിരഞ്ഞെടുത്തു. ഡിസംബര്‍ 1-ന് (വെള്ളിയാഴച) വൈകുന്നേരം ഏഴിന് ദുബായ് അറ്റ്ലാന്‍റിസ് 'ദി പാം'-ല്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യു എ ഇ ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ അംഗം ബ്രിഗേഡിയര്‍ മുഹമ്മദ് അഹമദ് അല്‍ യം മാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കര്‍ വി. വൈത്തിലിംഗം, കര്‍ണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിന്നു.

Lets socialize : Share via Whatsapp