ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ഒമാനെ നേരിടും

by Sports | 05-09-2019 | 641 views

2022 ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ഒമാനെ നേരിടും. യോഗ്യതാ റൗണ്ടിന്‍റെ രണ്ടാം റൗണ്ടില്‍ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഇന്ത്യയെക്കാള്‍ ശക്തരാണെങ്കിലും ഒമാനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച്. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാ എതിരാളികളെയും തോല്‍പ്പിക്കാം എന്ന് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ സ്റ്റിമാച് പറഞ്ഞു.

ഗുവാഹത്തിയില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ മികച്ച ആരാധക പിന്തുണയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകള്‍ മുഴുവന്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞു. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമില്‍ ഉണ്ട്.

ഇന്ന് വൈകിട്ട് 7.30-ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും കാണാം.

Lets socialize : Share via Whatsapp