മറ്റൊരു റെക്കോര്‍ഡ്‌ കൂടി സ്വന്തമാക്കി യു.എ.ഇ

by Dubai | 04-12-2017 | 445 views

ദുബായ്: ദേശീയ ദിനത്തോടനുബന്ധിച്ച് മറ്റൊരു റെക്കോര്‍ഡും കൂടി ദുബായ് സ്വന്തമാക്കി. 46-ാം ദേശീയ ദിനത്തോടനുബന്ധിച്ച് കുതിരകളുടെ ഏറ്റവും വലിയ നിരയൊരുക്കി ദുബായ് പൊലീസും മെയ്ദാന്‍ സിറ്റി കോര്‍പറേഷനും ചേര്‍ന്നാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. പൊലീസിനെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന അപൂര്‍വ നേട്ടമാണിതെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് വര്‍ണാഭമായ ഒട്ടേറെ പരിപാടികള്‍ ഉണ്ടായിരുന്നു. രാജ്യത്തിനാകെ അഭിമാനകരമായ ഈ നേട്ടം ദേശീയ ദിനാഘോഷത്തിന് കൂടുതല്‍ മികവേകുന്നതായി മെയ്ദാന്‍ ചെയര്‍മാന്‍ സഈദ് ഹുമൈദ് അല്‍ തായര്‍ പറഞ്ഞു.

Lets socialize : Share via Whatsapp