ഫൈസ ക്രീമുകള്‍ക്ക് യു.എ.ഇ - യില്‍ നിരോധനം

by Business | 04-12-2017 | 471 views

ദുബായ്: മുഖത്തെ കറുത്ത പാടുകള്‍ മാറ്റി ചര്‍മ്മം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന ഫൈസ, യൂണിറ്റോണ്‍ ക്രീമുകളില്‍ കാന്‍സറിന് കാരണമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് യു.എ.ഇ-യില്‍ നിരോധനം. ദി നാഷണല്‍ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ക്രീമുകളില്‍ ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്വിനോണ്‍ എന്ന ഘടകം കാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഹൈഡ്രോകിനോന്‍ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് പ്രശസ്ത ചര്‍മ്മരോഗ വിദഗ്ധന്‍ ഡോ ഫര്‍ഹാന്‍ റസൂല്‍ പറഞ്ഞു.

മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഇവ പിന്‍വലിക്കാനാണ് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഫൈസ സപ്ളിമെന്‍റില്‍ മെര്‍ക്കുറിയുടെ അളവ് കണ്ടെത്തിയിട്ടുണ്ട്. ഇത് കരള്‍ രോഗത്തിന് കാരണമാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫൈസയുടെ എല്ലാ ക്രീമുകളും പൂര്‍ണ്ണമായും നിരോധിച്ചെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ അമീന്‍ അല്‍ അമീരി പറഞ്ഞു.

Lets socialize : Share via Whatsapp