ഒരു റിയാലിന്‍റെ നോട്ടുകള്‍ പിന്‍വലിച്ചു

by International | 04-12-2017 | 459 views

റിയാദ്: ഒരു റിയാലിന്‍റെ നോട്ടുകള്‍ പിന്‍‌വലിക്കുന്നു. പുതിയ നടപടിയുമായി സൗദി അറേബ്യ. ഒരു റിയാലിന്‍റെ നോട്ട് പിന്‍വലിച്ച് ഒരു റിയാലിന്‍റെയും രണ്ട് റിയാലിന്‍റെയും നാണയങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ്. ഒരു റിയാലിന്‍റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സാമ രാജ്യത്തെ ബാങ്കുകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു റിയാല്‍ നോട്ടുകള്‍ ശേഖരിക്കുന്നതിനും കേന്ദ്ര ബാങ്കിന് മടക്കി നല്‍കുന്നതിനും നടപടികള്‍ ആരംഭിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. നോട്ടിന് പകരമുള്ള നാണയങ്ങള്‍ ബാങ്കുകള്‍ക്ക് വിതരണം തുടങ്ങിയിട്ടുണ്ട്.

ഒന്ന്, രണ്ട് റിയാല്‍ നാണയങ്ങള്‍ എ.ടി.എം മെഷീനുകളിലൂടെ വിതരണം ചെയ്യുന്നതിനും ഡെപ്പോസിറ്റായി സ്വീകരിക്കുന്നതിനും ക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കാനായി ആറ് മാസത്തെ സമയവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

Lets socialize : Share via Whatsapp