നാട്ടില്‍ മക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം വാട്സ്‌ആപ്പില്‍ സഹായമഭ്യര്‍ത്ഥന; പിന്നാലെ വാട്ടര്‍ ടാങ്കില്‍ വീണ് മരണം, ജിദ്ദയില്‍ ഹംസയുടെ മരണം കുടുംബത്തെ തളര്‍ത്തി

by International | 28-08-2019 | 518 views

നാട്ടില്‍ മക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം വാട്‌സ്‌ആപ്പില്‍ സഹായമഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ 57-കാരന്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരണപ്പെട്ടു. തേഞ്ഞിപ്പലം ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ട് (57) ആണ് മരിച്ചത്. ജോലി ചെയ്തിരുന്ന വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണായിരുന്നു അപകടം.

ജിദ്ദയിലെ കിലോ 17-ല്‍ സ്വദേശിയുടെ വീട്ടില്‍ കാവല്‍ക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഹംസയ്ക്ക് നാല് പെണ്‍മക്കളായിരുന്നു. മരണപ്പെടുന്നതിന് മുമ്പ് നാട്ടില്‍ മക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം വാട്സ്‌ആപ്പില്‍ സഹായമഭ്യര്‍ത്ഥന നടത്തിയിരുന്നു ഹംസ. ചെറിയ രണ്ട് പെണ്‍മക്കളുടെ വിവാഹ നിശ്ചയം തീരുമാനിച്ച ദിവസം തന്നെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. 20 വര്‍ഷമായി പ്രവാസിയായിരുന്നു അദ്ദേഹം.

കുറഞ്ഞ ശമ്പളത്തിലായിരുന്നു ഹംസ ജോലി ചെയ്തിരുന്നത്. ചെറിയ വീടുവച്ചതും മൂത്ത മകളുടെ വിവാഹം നടന്നതും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു. അതില്‍ കടം ബാക്കി നില്‍ക്കെ മറ്റു പെണ്‍ മക്കളുടെ വിവാഹം എല്ലാവരുടെയും സഹായത്തോടെ നടത്താമെന്ന് കരുതിയാണ് അദ്ദേഹം വാട്‌സ്‌ആപ്പില്‍ സഹായമഭ്യര്‍ത്ഥിച്ചത്. എന്നാല്‍ മക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം തന്നെയായിരുന്നു ഹംസയുടെ മരണവാര്‍ത്ത എത്തിയത്. മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ക്ക് വേണ്ടി ജിദ്ധ കെഎംസിസി വെല്‍ഫയര്‍ വിംഗ് രംഗത്തെത്തി.

ഭാര്യ: സഫിയ, മക്കള്‍: നുസ്രത്ത്, സമീറ, ഫാത്തിമ സഹല, റുക്‌സാ.

Lets socialize : Share via Whatsapp