ഷാര്‍ജയില്‍ വന്‍ തീപിടിത്തം: നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

by Sharjah | 27-08-2019 | 1025 views

ഷാര്‍ജ : ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ചൈന ടൗണ്‍ മാളിന് സമീപത്തെ ഒരു വെയര്‍ഹൗസില്‍ തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തെ തുടര്‍ന്ന് ഏറെദൂരം അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞു. ഷാര്‍ജ റിങ് റോഡില്‍ വന്‍ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Lets socialize : Share via Whatsapp