തിരൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

by General | 26-08-2019 | 330 views

ഫുജൈറ: തിരൂര്‍ പൂക്കയില്‍ സ്വദേശി വാഴപ്പാട്ട് ഇസ്മയില്‍ ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ദുബൈയില്‍ നിന്നും ഫുജൈറയില്‍ വെജിറ്റബിള്‍ ഷോപ്പിലേക്ക് സാധനവുമായി വരികയായിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പരേതനായ വാഴപ്പാട്ട് കുഞ്ഞിമൊയ്തീ​ന്‍റെയും കുഞ്ഞീമയുടെയും മകനാണ്. ഉമ്മയും ഭാര്യ ജസീന ബീഗവും വിസിറ്റ് വിസയില്‍ യു.എ.ഇ-യില്‍ എത്തിയിരുന്നു. അവരെ ഞായറാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ നാട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്‌ സംസ്കരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റിയാസ് കൂത്തുപറമ്പ് അറിയിച്ചു.

Lets socialize : Share via Whatsapp