ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി; പാസ് വാങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ വന്‍തിരക്ക്

by General | 24-08-2019 | 255 views

മനാമ: ഇന്ത്യന്‍ എംബസിയില്‍ പാസ് വാങ്ങാന്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായുള്ള പാസുകള്‍ ഏറ്റുവാങ്ങാനായിരുന്നു ഇത്രയധികം ജനത്തിരക്ക് ഇവിടെ അനുഭവപ്പെട്ടത്.

ഇന്നലെ രാവിലെ മുതല്‍ വന്‍തിരക്കായിരുന്നു. രാത്രിയിലും വന്‍ജനാവലിയാണ് പാസുകള്‍ ഏറ്റുവാങ്ങാനായി കാത്തുനിന്നത്. വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് ലഭിച്ചത്.

Lets socialize : Share via Whatsapp