പ്രവാസി സാഹിത്യ പുരസ്ക്കാരം പ്രഖ്യാപിച്ചു

by Sharjah | 02-12-2017 | 632 views

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കെ.എം. അബ്ബാസിന്‍റെ 'നദീറ' മികച്ച കഥയും, ഹണി ഭാസ്കരന്‍റെ 'പിയേത്ത' മികച്ച നോവലും, സോഫിയ ഷാജഹാന്‍റെ 'ഒറ്റമുറിവ്' മികച്ച കവിതയായും തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയാണ് പുരസ്കാരത്തുക. ടി ഡി രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

പുരസ്കാര ദാനം ഡിസംബര്‍ രണ്ട് വൈകിട്ട് ആറിന് അസോസിയേഷനില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകനും കഥാകാരനുമായ പ്രമോദ് രാമന്‍ അതിഥി ആയിരിക്കും. വൈകീട്ട് 3.30 മുതല്‍ പ്രമോദ് രാമനുമായി സംവാദവും 6.30-ന് പുരസ്കാര സമര്‍പ്പണവും ഉണ്ടാകും.

Lets socialize : Share via Whatsapp