അശ്രദ്ധമായി വാഹനം ഓടിച്ച്‌ പൊതുമുതല്‍ നശിപ്പിച്ചു; യുവാവിന് വ്യത്യസ്തമായ ശിക്ഷ നല്‍കി യുഎഇ പോലീസ്

by General | 23-08-2019 | 384 views

അബുദാബി: അബുദാബിയില്‍ ഗതാഗത നിയമം ലംഘിച്ച്‌ വണ്ടിയോടിച്ചതിന് യുവാവിന് വ്യത്യസ്ഥമായ ശിക്ഷ. സംഭവത്തില്‍ എമറാത്തി യുവാവിനാണ് ശിക്ഷ ലഭിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ.

തെരുവ് ക്ലീന്‍ ചെയ്യുക, നശിപ്പിച്ച വസ്തുക്കള്‍ റിപ്പയര്‍ ചെയ്യുക, റോഡുകള്‍ വൃത്തിയാക്കുക 2,000 അബുദാബി ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്‍റും 60 ദിവസത്തേയ്ക്ക് ഇയാളുടെ കാര്‍ തടഞ്ഞുവെയ്ക്കാനുമാണ് ഉത്തരവ്. സാമൂഹിക ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ശിക്ഷകൂടി നല്‍കിയതെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷപ്പെടണമെന്നും അബുദാബി പൊലീസ് വ്യക്തമാക്കുന്നു.

Lets socialize : Share via Whatsapp