എയര്‍ വിസ്താര മുംബൈ - ദുബായ് സര്‍വീസ് തുടങ്ങി

by Travel | 23-08-2019 | 587 views

ദുബായ്: ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ വിസ്താര ദുബായ് സര്‍വീസ് ആരംഭിച്ചു. മുംബൈയില്‍ നിന്നാണ് ദുബായ് സര്‍വീസിന്‍റെ തുടക്കം. തിരിച്ചും എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകളുണ്ടാകും.

മുംബൈയില്‍ നിന്ന് വൈകീട്ട്‌ 4.30-ന് പുറപ്പെടും. യു.എ.ഇ സമയം 6.25-ന് ദുബായിലെത്തും. തിരികെ വൈകീട്ട്‌ 7.15-ന് ദുബായില്‍ നിന്നും പറക്കുന്ന വിമാനം രാത്രി 12.15-ന് മുംബൈയിലെത്തും.

17,820 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എയര്‍ വിസ്താരയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ദുബായിലേക്കുള്ളത്. സിങ്കപ്പൂരിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. ടാറ്റാ ഗ്രൂപ്പിന്‍റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമാണ് എയര്‍ വിസ്താര.

Lets socialize : Share via Whatsapp