ചൂട് കുറയ്ക്കാന്‍ റോഡുകള്‍ നീല നിറത്തിലേക്ക് മാറ്റി ഖത്തര്‍

by International | 23-08-2019 | 513 views

ഖത്തര്‍: ചൂട് കുറയ്ക്കാന്‍ കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal). നീല നിറത്തിലുള്ള റോഡുകള്‍ താപനില 15-20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നീല റോഡുകള്‍ യാഥാര്‍ഥ്യമാക്കിയത്.

ദോഹയിലെ അബ്ദുള്ള ബിന്‍ ജാസ്മിന്‍ സ്ട്രീറ്റിലെ 200 മീറ്റര്‍ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്. പ്രമുഖ ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പുതിയ പരീക്ഷണം.

Lets socialize : Share via Whatsapp