
ജിദ്ദ: തെക്കന്‍ സൗദിയിലെ അസീറില്‍ നടന്നു കൊണ്ടിരിക്കുന്ന ടൂറിസം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന ഒരു ബ്രിട്ടീഷ് പൗരന് അപകടത്തില്‍ കൊല്ലപ്പെട്ടു. ഏഞ്ചലോ നിക്കോ ഗ്രുപിസിക് എന്ന പേരുള്ള മുപ്പത്തൊമ്പതു കാരനാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
കായിക പ്രധാനമായ വിങ്ഡ് വിമാനത്തില്‍ പറപ്പിക്കലും അഭ്യാസവും നടത്തുന്നതിനിടെയായിരുന്നു അപകടം. അഭ്യാസത്തിനിടെ ഏഞ്ചലോയുടെ വിമാനം ബാലന്‍സ് തെറ്റി മലമുകളില്‍ ചെന്നിടിക്കുകയായിരുന്നു. അസീര്‍ പ്രവിശ്യയിലെ പരുക്കന്‍ മലമ്ബ്രദേശത്തായിരുന്നു ദാരുണമായ സംഭവം.
അസീര്‍ ഗവര്‍ണറേറ്റാണ് സംഭവം അറിയിച്ചത്. ഈ കായിക ഇനം ഓപ്പറേറ്റ് ചെയ്യുന്ന എക്സ്ട്രീം സ്പോര്‍ട്സ് കമ്പനി എല്ലാ മുന്‍കരുതലുകളും കൈകൊണ്ടിരുന്നതായി ഗവര്‍ണറേറ്റിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഏഞ്ചലോയുടെ കുടുംബാംഗങ്ങള്‍ക്ക് അനന്തര നടപടികള്‍ക്കായി വിസ അനുവദിച്ചതിനെ ബ്രിട്ടന്റെ റിയാദിലെ അംബാസഡര്‍ നന്ദി പറഞ്ഞു.