
അബുദാബി: വി ലവ് യു.എ.ഇ. നാഷണല്‍ ഡേ പ്രോഗ്രാം ഡിസംബര്‍ 2-ന് . അബൂദാബി കാസർകോട് ജില്ലാ കെ എം സി സി, യു എ ഇ യുടെ നാൽപത്തിയാറാം ദേശീയ ദിനത്തിന്റെ ഭാഗമായി വി ലവ് യു.എ.ഇ സംഘടിപ്പിക്കുന്നത്. അബൂദാബി ഖാലിദിയ പാർക്കിൽ രാവിലെ ഒൻപത് മണി മുതൽ വിവിധ കലാ കായിക പരിപാടികളോട് കൂടി കൊണ്ടാടുവാൻ കാസർകോട് ജില്ലാ കെ എം സി ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങൾ യഥാക്രമം അഞ്ച് ഗ്രൂപ്പ് കളിലായി മത്സരിക്കും. റെഡ്, ബ്ലൂ, എല്ലോ, വൈറ്റ്, ഗ്രീൻ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളെ ഗ്രൂപ്പ്കളാക്കി തരം തിരിച്ചു. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമിനെ ചാംപ്യൻമാരായി തെരെഞ്ഞെടുക്കും, കമ്പ വലി, പെനാൽറ്റി ഷൂട്ടൗട്ട്, സുന്ദരിക്ക് പൊട്ട് തൊടൽ തുടങ്ങിയ രസകരമായ മൽസരങ്ങളാണ് രാവിലെ മുതൽ വൈകുന്നേരം വരെ ആസൂത്രണം ചെയ്തിട്ടുള്ളത്.