യു.എ.ഇയിലെ മികച്ച താടിക്കാരനായി കാസര്‍ഗോഡ്‌ സ്വദേശി

by Dubai | 01-12-2017 | 444 views

ദുബായ്: യു.എ.ഇ-യിലെ മികച്ച താടിക്കാരനായി കാസര്‍ഗോഡ്‌ നീലേശ്വരം സ്വദേശിയായ ധനില്‍ കുമാറിനെ തിരഞ്ഞെടുത്തു. അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ് ആയ 'ലക്കി വോയിസ്‌' വര്‍ഷങ്ങളായി നടത്തുന്ന മത്സരത്തിലാണ് ധനില്‍ കുമാറിനെ മികച്ച തടിക്കാരനായി തെരഞ്ഞെടുത്തത്.

ധനിൽകുമാറിന് ചെറുപ്പം മുതലേ താടിയോട് വലിയ കമ്പമായിരുന്നു. 2015-ൽ ഒരു സുഹൃത്തിന്‍റെ വിവാഹത്തോടനുബന്ധിച്ച് കൂട്ടുകാർക്കൊപ്പം ഒരു രസത്തിന് വളർത്തിയ താടി തനിക്ക് നന്നയി ചേരുമെന്ന പ്രശംസ കൈപ്പറ്റിയതോടെ അത് സ്ഥിരമാക്കാൻ ധനിൽ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമത്തിൽ മത്സര റിപ്പോർട്ട് കണ്ട് തന്‍റെ സുഹൃത്തുക്കൾ ധനിലിന്‍റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു. ഈ മത്സരത്തിൽ യു.എ.ഇ സ്വദേശിളടക്കം വിവിധ രാജ്യക്കാരുമായ നാൽപതിലേറെ പേർ മത്സരത്തിനെത്തി. ഇവരോടൊക്കെ പൊരുതിയാണ് ധനിൽകുമാർ ആദ്യ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ഇപ്പോൾ ആരും മോഹിച്ചുപോകുന്ന ധനിലിന്‍റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്. സാധാരണ താടിയിലുപരി ധനിലിന് തന്‍റെ താടി പരിചരിക്കാൻ ഏറെ സമയവും വൻ തുകയും ആവശ്യമായി വരുന്നു. വളരെ ക്ഷമ ആവശ്യമുള്ള കാര്യമാണിതെന്നും ധനിൽ പറഞ്ഞു.

Lets socialize : Share via Whatsapp