പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ: യുഎഇ - യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക്

by General | 06-08-2019 | 1513 views

ദുബായ്‌: കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടര്‍ന്ന് യുഎഇ-യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളില്‍ ഒരാള്‍ ഉണ്ടാകണമെന്നതാണ് ഒരു മാനദണ്ഡം.

ജൂലൈ -15 മുതല്‍ സെപ്റ്റംബര്‍ -15 വരെയാണ് രക്ഷിതാക്കള്‍ക്കൊപ്പം യു എ ഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിസ ലഭിക്കുന്നത്.

യുഎഇ-യിലെ വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും, ലോകത്തിന്‍റെ വിവിധ കോണില്‍ നിന്നുള്ള സഞ്ചാരികളും ഈ അവസരം പ്രയോജനപ്പെടുത്തി ഇവിടം സഞ്ചരിക്കുന്നുണ്ട്. ബലി പെരുന്നാള്‍ കണക്കിലെടുത്ത്‌ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

Lets socialize : Share via Whatsapp