ഷാര്‍ജ വഴി ദുബായിലേക്കുള്ള റോഡ് അടയ്ക്കുന്നു; അധികൃതരുടെ അറിയിപ്പിങ്ങനെ

by Sharjah | 03-08-2019 | 1526 views

അജ്‍മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് അടയ്ക്കുന്നു. രണ്ടാഴ്ചത്തേക്കാണ് റോഡ് അടയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്‍ഡിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നത്.

ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 5.30 വരെയും വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ 10 വരെയും റോഡ് അടയ്ക്കും.

Lets socialize : Share via Whatsapp