നഴ്‌സുമാര്‍ക്ക് യു.എ.ഇ-യില്‍ തൊഴിലവസരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

by General | 03-08-2019 | 654 views

തിരുവനന്തപുരം: യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാര്‍ക്ക് അവസരം . ഇതിന്‍റെ ഭാഗമായി എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായിട്ട് നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ഇതിന് ലഭിച്ചിട്ടുണ്ട്.

ജനറല്‍ ഒ.പി.ഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.ടി, എല്‍.ഡി.ആര്‍ & മിഡ് വൈഫ്, എന്‍.ഐ.സി. യു, ഐ. സി.യു & എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാതാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി.എസ്‌സി നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്‌സുമാര്‍ക്കാണ് നിയമനം.

അടിസ്ഥാന ശമ്പളം 4,000 ദിര്‍ഹം മുതല്‍ 5,000 ദിര്‍ഹം വരെ (ഏകദേശം 75,000 മുതല്‍ 94,000 രൂപ വരെ). യോഗ്യത: ദുബായ് ഹെല്‍ത്ത് അതോറിറ്റി (DHA) ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31-ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കാന്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും ) 0471- 2770577, 0471-2770540 .

Lets socialize : Share via Whatsapp