ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയ ഫുട്‌ബോളര്‍ ഇനിയില്ല... മലയാളിയായ ഉണ്ണീന്‍കുട്ടിക്ക് അബുദാബിയില്‍ അന്ത്യം

by Sports | 01-08-2019 | 1367 views

ദുബൈ: ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പ് സ്വദേശി അയിനിക്കുന്നന്‍ അലവിക്കുട്ടിയുടെ മകനും ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയ ഫുട്ബാളറുമായ ഉണ്ണീന്‍ കുട്ടി (42) അബുദാബിയിലുണ്ടായ അപകടത്തില്‍ നിര്യാതനായി.

വര്‍ഷങ്ങളോളം ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന ഉണ്ണീന്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം യു.എ.ഇ-യിലേക്ക് മാറിയപ്പോള്‍ ഒരു വര്‍ഷം മുന്‍പ് ദുബൈയിലേക്ക് വരികയായിരുന്നു.

വര്‍ഷങ്ങളോളം ജിദ്ദ ബ്ലൂസ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ നിറ സാന്നിധ്യമായിരിന്നു. മാതാവ്: ആമി. ഭാര്യ: അനീഷ. മക്കള്‍: ഫാത്തിമ കന്‍സ, മുഹമ്മദ് നിഷാല്‍. സഹോദരങ്ങള്‍: യൂസുഫ്, അലി, സമദ്, ഹാജറ.

Lets socialize : Share via Whatsapp