വ്യാജ സന്ദേശങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ്

by Sharjah | 30-07-2019 | 1377 views

ഷാര്‍ജ: വ്യാജ സന്ദേശങ്ങളെ കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് ജീവനക്കാരാന്നെ വ്യാജേന വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതേ കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. താങ്കളുടെ എടിഎം ബ്ലോക്ക് ചെയ്തിരിക്കുന്നു അത് കൊണ്ട് എത്രയും പെട്ടൊന്ന് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കണം എന്നടക്കമുള്ള സന്ദേശങ്ങളാണ് തട്ടിപ്പുകാര്‍ നടത്തുന്നത്.

ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ബാങ്കുകളുടെ ഔദ്യോഗിക അപ്ലിക്കേഷന്‍ മാത്രം ഉപയോഗിക്കണം. ബാങ്കുകളില്‍ നിന്നാണന്ന് പറഞ്ഞ് ബന്ധപ്പെടുന്ന സന്ദേശങ്ങള്‍ക്ക് ഒരിക്കലും പ്രതികരിക്കരുതെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനെ തന്നെ ഷാര്‍ജ പോലീസിന്‍റെ ടെക്‌നിക്കല്‍ ക്രൈം വിഭാഗവുമായി ബന്ധപ്പെടണമെന്നും ഷാര്‍ജ പോലീസ് ആവശ്യപ്പെട്ടു.

Lets socialize : Share via Whatsapp