20 റിയാലിന്‍റെ തര്‍ക്കം മരണത്തിലേക്ക്... സൗദി ജയിലില്‍ നിന്ന് കണ്ണൂര്‍ സ്വദേശി റനീസിന് മോചനം ലഭിക്കാന്‍ കടമ്പകളേറെ

by International | 30-07-2019 | 529 views

ദ​മ്മാം: ടാ​ക്​​സി​ക്കൂ​ലി ന​ല്‍​കു​ന്ന​തി​നി​ട​യി​ല്‍ 20 റിയാലിന്‍റെ പേ​രി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ഇ​ന്ത്യ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​ത കേ​സി​ല്‍ മ​ല​യാ​ളി മൂ​ന്നു​ വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍. 2016-ലെ ​റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ വൈ​കീ​ട്ട്​ അ​ല്‍​ഖോ​ബാ​റി​ലെ ഗൊ​​സൈ​ബി ഹോ​ട്ട​ലി​നു​ സ​മീ​പം ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​സ്​​ഥാ​ന്‍ സ്വ​ദേ​ശി അ​സ്​​ലം​ഖാ​ന്‍ (48) റോ​ഡി​ല്‍ ത​ല​യി​ടി​ച്ചു ​വീ​ണ്​ മ​രി​ച്ച കേ​സി​ലാ​ണ്​ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ റ​നീ​സ്​ (28) ദ​മ്മാ​മി​ലെ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്.

സ്വ​കാ​ര്യ ടാ​ക്​​സി ഓടിച്ച് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ്​ മു​ഹ​മ്മ​ദ്​ റ​നീ​സ്. അ​വ​ധി ക​ഴി​ഞ്ഞ്​ നാ​ട്ടി​ല്‍​ നി​ന്ന്​ തി​രി​കെ വ​ന്ന അ​സ്​​ലം​ഖാ​ന്‍ അ​ല്‍​ഖോ​ബാ​റി​ലേ​ക്കു​ള്ള ജോ​ലി ​സ്​​ഥ​ല​ത്തേ​ക്ക്​ പോ​കാ​ന്‍ ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്ന്​ റ​നീ​സി​​​ന്‍റെ കാ​റി​ല്‍ ക​യ​റി​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. 70 റി​യാ​ല്‍ കൂ​ലി പ​റ​ഞ്ഞു​റ​പ്പി​ച്ചാ​യി​രു​ന്നു യാ​ത്ര. യാ​ത്ര​ക്കി​ട​യി​ല്‍ വ​ഴി​യി​ല്‍ ​നി​ന്ന്​ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ​ക്കൂ​ടി റ​നീ​സ്​ ക​യ​റ്റി. നി​ശ്ചി​ത ​സ്​​ഥ​ല​ത്ത്​ ഇ​റ​ങ്ങി​യ അ​സ്​​ലം​ഖാ​ന്‍ 50 റി​യാ​ല്‍ മാ​ത്ര​മേ കൂ​ലി​യാ​യി ന​ല്‍​കി​യു​ള്ളൂ. ബാ​ക്കി പ​ണം മ​റ്റേ യാ​ത്ര​ക്കാ​​ര​നോ​ട്​ വാ​ങ്ങാ​നാ​ണ്​ അ​യാ​ള്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​ത്​ അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​വാ​തെ റ​നീ​സ്​ ബാ​ക്കി 20 റി​യാ​ല്‍​കൂ​ടി അ​സ്​​ലം ഖാ​​​ന്‍റെ കൈ​യി​ല്‍ ​നി​ന്ന്​ പി​ടി​ച്ചു​വാ​ങ്ങി​യ​ ശേ​ഷം വ​ണ്ടി മു​ന്നോ​​ട്ടെ​ടു​ത്തു. ഈ ​സ​മ​യം കാറിന്‍റെ ഡോ​റി​ല്‍ ബ​ല​മാ​യി പി​ടി​ച്ചു​നി​ന്ന അ​സ്​​ലം​ഖാ​ന്‍ അ​ടി​തെ​റ്റി റോ​ഡി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യ​ടി​ച്ചു​ള്ള ശ​ക്ത​മാ​യ വീ​ഴ്​​ച​യി​ല്‍ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് റ​നീ​സി​നെ​യും സ​ഹ​യാ​ത്രി​ക​നെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. യാ​ത്ര​ക്കാ​ര​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ ക​ണ്ട്​ പി​ന്നീ​ട്​ വി​ട്ട​യ​ച്ചു. റ​നീ​സ്​ ജ​യി​ലി​ലു​മാ​യി. സൗ​ദി ശ​രീ​അ കോ​ട​തി മൂ​ന്നു​ ല​ക്ഷം റി​യാ​ല്‍ മോ​ച​ന​ദ്ര​വ്യം (ദി​യ) വി​ധി​ച്ചു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​മാ​ണി​ത്. റ​നീ​സ്​ ഇ​ത്​ കൊ​ടു​ത്താ​ല്‍ മോ​ച​നം ല​ഭി​ക്കും. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത കൊ​ല​പാ​ത​ക​മാ​യ​തി​നാ​ല്‍ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കി​യാ​ല്‍ മാ​പ്പു​ന​ല്‍​കാ​മെ​ന്ന്​ മ​രി​ച്ച അ​സ്​​ലം​ഖാ​​​ന്‍റെ ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ​യും നാ​ലു​ മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ്​ അ​സ്​​ലം​ഖാ​​​ന്‍റെ കു​ടും​ബം. തു​ക​യി​ല്‍ ഇ​ള​വ്​ ന​ല്‍​കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ത​യാ​റാ​​ണെ​ങ്കി​ലും മ​ക്ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​തെ ഇ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല എ​ന്നാ​ണ്​ കോ​ട​തി​യു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, ഇ​ത്ര​യും വ​ലി​യ തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന​റി​യാ​തെ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ്​ റ​നീ​സ്​. ഒ​രു നി​മി​ഷ​ത്തെ കോ​പം വ​രു​ത്തി​വെ​ച്ച വ​ലി​യ ദു​ര​ന്ത​മോ​ര്‍​ത്ത്​ ത​ട​വ​റ​യി​ലി​രു​ന്ന്​ ക​ര​യു​ക​യാ​ണ്​ യു​വാ​വ്.

Lets socialize : Share via Whatsapp