
കുവൈറ്റ് സിറ്റി: വിമാന യാത്രയ്ക്കിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഫ്ളൈറ്റിലെ ശുചിമുറിയില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെയാണ് ആകാശത്തൊരു കുഞ്ഞ് പിറന്നത്. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്ന മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം എംഇ 435-ലാണ് ഫിലിപ്പിനി യുവതി പ്രസവവിച്ചത്.
ദോഹയില്‍ നിന്നും ബെയ്റൂട്ടിലേക്ക് പോകുകയായിരുന്നു വിമാനം. അതിനിടെയാണ് യാത്രക്കാരില്‍ ഒരാളായ ഫിലിപ്പിന് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാന ജീവനക്കാരുടെ സഹായം തേടി. ഇതോടെ വിമാനം കുവൈറ്റ് വിമാനത്താവളത്തിലേയ്ക്ക് അടിയന്തിരമായി ലാന്‍ഡിങിന് അനുമതി തേടുകയും ഒപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കുകയും ചെയ്തു.