ആത്മഹത്യാ സന്ദേശം ട്വിറ്ററില്‍: ഇന്ത്യന്‍ പ്രവാസിയെ ഷാര്‍ജ പോലീസ് രക്ഷപ്പെടുത്തി

by Sharjah | 29-07-2019 | 1052 views

ഷാര്‍ജ: ട്വിറ്ററില്‍ ആത്മഹത്യാ സന്ദേശം പോസ്റ്റ്‌ ചെയ്ത ഇന്ത്യന്‍ പ്രവാസിയെ യു.എ.ഇ പോലീസ് രക്ഷപ്പെടുത്തി. 'ജീവിത സാഹചര്യങ്ങള്‍' മൂലം ജീവനൊടുക്കാന്‍ പോകുകയാണെന്ന ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഷാര്‍ജ പോലീസിന്‍റെ ജനറല്‍ ഡയറക്ടറേറ്റ് ഇയാളുമായി ബന്ധപ്പെട്ടതായി അല്‍-ഇത്തിഹാദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് തൂങ്ങിമരിക്കാന്‍ പോകുകയാണെന്നാണ് 50-കാരനായ പ്രവാസി ട്വീറ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട പോലീസ് നിയമം അനുവദിക്കുന്ന തരത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് പ്രവാസി ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പോലീസ് ഇത്തരം സന്ദേശങ്ങള്‍ എപ്പോഴും ഗൗരവമായാണ് എടുക്കുന്നതെന്നും ഉടനെ ഇത്തരം ആളുകളെ ബന്ധപ്പെട്ട് അവരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

Lets socialize : Share via Whatsapp