വനിതകള്‍ക്ക് കുവൈറ്റില്‍ ഗാര്‍ഹിക മേഖലയിലേയ്ക്ക് സൗജന്യ നിയമനം

by Sports | 27-07-2019 | 1680 views

കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്‍റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 കെ.ഡി (ഏകദേശം 25,000 രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെയുള്ള സേവനം തികച്ചും സൗജന്യം. ജൂലൈ 29 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെ 10 മണി മുതല്‍ തൈക്കാടുള്ള നോര്‍ക്കയുടെ ആസ്ഥാന മന്ദിരത്തില്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ള വനിതകള്‍, ഫുള്‍ സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവയുമായി ഈ ദിവസങ്ങളില്‍ നോര്‍ക്ക ആസ്ഥാനത്ത് എത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 0091 8802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0471-2770544, 0470-2603115 എന്നീ നമ്പരുകളില്‍ ലഭിക്കും.

Lets socialize : Share via Whatsapp