ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : വെള്ളി, വെങ്കല മെഡലുകള്‍ യു.എ.ഇ.യ്ക്ക് വേണ്ടി  മുഹമ്മദ്‌ അല്‍ ഹമ്മാദി നേടി

by Sports | 20-07-2017 | 410 views

ദുബായ് : ലണ്ടനില്‍ നടന്ന ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും വെങ്കല മെഡലും കരസ്ഥമാക്കി കൊണ്ട് മുഹമ്മദ്‌ അല്‍ ഹമ്മാദി യു.എ.ഇ.യ്ക്ക് ഇരട്ടി മധുരം നല്‍കിയിരിക്കുകയാണ്.

ലണ്ടന്‍ ഒളിമ്പിക് സ്റ്റെഡിയത്തില്‍ നടന്ന പുരുഷന്മാരുടെ വീല്‍ചെയര്‍ ടി 34 വിഭാഗത്തിലും , 100 മീറ്റര്‍ ഓട്ട മത്സരത്തിലുമാണ് ഹമ്മാദി പങ്കെടുത്ത് രണ്ടും മൂന്നും സ്ഥാനം കൈ വരിച്ചത്‌. ഇനിയുള്ള രണ്ടിന മത്സരം വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കും.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ഒളിമ്പിക്സില്‍ അല്‍ ഹമ്മാദി യു.എ.ഇ.യ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞയാഴ്ച പരിശീലനത്തിനിടയില്‍ അപകട മരണം സംഭവിച്ച യു.എ.ഇ.യുടെ ജാവലിന്‍-ഷോട്ട് പുട്ട് ഏറുകാരനായ അബ്ദുള്ള ഹയാ ഈയ്ക്ക് ഹമ്മാദി മെഡല്‍ നേട്ടം സമര്‍പ്പിച്ചു.

 

Lets socialize : Share via Whatsapp