ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ചു

by International | 23-07-2019 | 347 views

റിയാദ്: സൗദി അറേബ്യ സ്റ്റോക്ക് എക്സ്ചേഞ്ച് തിങ്കളാഴ്ച ബലിപെരുന്നാള്‍ അവധിക്കാലം പ്രഖ്യാപിച്ചു.

ആഗസ്റ്റ്‌ 9 മുതല്‍ 17 വരെ നീളുന്ന 9 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഈദ് അല്‍ അധ ആഗസ്റ്റ്‌ 8-ന് ആരംഭിക്കുമെന്നും വ്യാപാരം അന്നേ ദിവസം (ദുല്‍ ഹജ്ജ് 7 ാം നാള്‍) അവസാനത്തോടെ നിര്‍ത്തുമെന്നും സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അവധിക്ക് ശേഷം ആഗസ്റ്റ്‌ 18-ന് (ദുല്‍ഹജ്ജ് 17) വ്യാപാരം പുനഃരാരംഭിക്കുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് വ്യക്തമാക്കി.

Lets socialize : Share via Whatsapp