ബലി പെരുന്നാളിന് മുന്നോടിയായി യുഎഇ - യില്‍ ഈദ് മെഗാ സെയില്‍

by Business | 23-07-2019 | 602 views

ഷാര്‍ജ: പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്ന പേരില്‍ മെഗാ സെയിലുമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്‍ഡ് ഇന്‍സഡ്ട്രി. ഷോപ്പിങ് മാളുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും വ്യാപാരത്തിന് ഉണര്‍വ് നല്‍കാന്‍ ലക്ഷ്യമിട്ടാണ് മെഗാ സെയില്‍ സംഘടിപ്പിക്കുന്നത്. ഒപ്പം ഷാര്‍ജയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉര്‍ജ്ജം പകരാനും ലക്ഷ്യമുണ്ട്.

സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ 80 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനാകും. ഷാര്‍ജയിലെ കിഴക്കന്‍, മദ്ധ്യമേഖലകളിലെ ഷോപ്പിങ് മാളുകളില്‍ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സമ്മര്‍ പ്രൊമോഷനില്‍ പങ്കെടുക്കാന്‍ ഫീസ് ഈടാക്കില്ല. ഒപ്പം മറ്റ് പ്രദേശങ്ങളിലെ മാളുകളില്‍ നിന്ന് ഈടാക്കിയിരുന്ന തുകയില്‍ 40 ശതമാനത്തിന്‍റെ കുറവും വരുത്തിയിട്ടുണ്ട്.

Lets socialize : Share via Whatsapp