ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി

by International | 20-07-2019 | 228 views

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി. കോട്ടയം പാമ്പാടി വെള്ളൂര്‍ ശ്രീനിലയത്തില്‍ ശ്രീദേവന്‍റെ ഭാര്യ സസ്യവതി ശ്രീദേവന്‍ (43) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സസ്യവതിയെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിദഗ്ധ ചികിത്സയ്ക്കും ഹൃദയ ശസ്ത്രക്രിയയ്ക്കും വേണ്ടി നാട്ടിലേയ്ക്ക് കൊണ്ടു പോകാനിരിക്കെയാണ് മരിച്ചത്.

മകന്‍: അദ്വൈത് എസ്. നായര്‍.

Lets socialize : Share via Whatsapp